നീ പോയ രാത്രി - പ്രണയകവിതകള്‍

നീ പോയ രാത്രി 

ഇന്നലെ രാത്രിയിൽ
നീ പോയ മാത്രയിൽ
ജീവന്റെ തുടിപ്പെന്നിൽ നിലച്ച പോലെ
ഹൃദയം മിടിക്കാൻ മറന്ന പോലെ..
കരള് പിടഞ്ഞിട്ടും കണ്ണ് നിറയാതെ
ചൊടിയിൽ ചെറു ചിരിയിൽ
നീ മറഞ്ഞു പോയി.,
പിൻവിളി കേൾക്കാതെ എങ്ങു പോയി..
കരയാൻ കഴിഞ്ഞില്ല
ചിരിക്കാനുമറിയില്ല
മെയ്യും മനസ്സും മരവിച്ചു പോയ്...
പൂനിലാവുദിച്ചതും പൂമണം പരന്നതും
അറിയാതെ രാത്രിയും കടന്ന് പോയി
കടലോളം കനവുകൾ ബാക്കിയായി
കരളിൽ നിൻ ഓർമകൾ മാത്രമായി..


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:28-01-2017 03:03:30 PM
Added by :JaseelaNoushad
വീക്ഷണം:581
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :