അക്കരപ്പച്ച - തത്ത്വചിന്തകവിതകള്‍

അക്കരപ്പച്ച 

ചുണ്ടിന്റെ ചുവപ്പും
കണ്ണിന്റെ കറുപ്പും
തൊലിയുടെ വെളുപ്പും
അവനെ അവളിലേക്ക്
ആകർഷിപ്പിച്ചു
അകലെ കണ്ട സുന്ദരിയെ
അവന് ഒരു പാട് ഇഷ്ടമായി
അവൻ അവളിലേക്ക്
നടന്നടക്കുമ്പോഴും അവൾ
നടന്നകലാൻ ശ്രമിച്ചില്ല
അവൾ അവനെ
കാത്ത് നിൽക്കുമ്പോലെ
അവന് തോന്നി..
അവൻ അവളുടെ
തൊട്ടടുത്തെത്തി
തൊട്ട് നോക്കാതെ തന്നെ
അവൻ തിരിച്ചറിഞ്ഞു
അതൊരു പ്രതിമയായിരുന്നു..!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:30-01-2017 07:00:26 PM
Added by :JaseelaNoushad
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :