കവിത.
നാട്ടുപ്രമാണികള്‍ ഭരിച്ചു നമ്മളേ-
സായിപ്പും ഗോസായിയും ഭരിച്ചൂ!
നാം തന്നെ ഭരിച്ചൂ ജനാധിപത്യം-
മാറിമറിച്ചു ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ!
ഇടത്തും വലത്തും ഭരിച്ചവര്‍ രസിച്ചൂ
അണ്ടിയോ മാങ്ങയോ മൂത്തതെന്നു-
തമ്മില്‍ത്തമ്മില്‍പ്പന്തയം വെച്ചവര്‍,
തന്തയില്ലാത്തരവും വെളിപ്പെടുത്തി!
പിന്നെയും പിന്നെയും തിരഞ്ഞെടുപ്പു്;
നക്കിക്കൊല്ലും ചിലര്‍ കുത്തിക്കൊല്ലും-
ഏതും നമുക്കു സ്വയം തിരഞ്ഞെടുക്കാം
ഇതു ജനാധിപത്യഭരണമോ മരണമോ?
പേരു ചോദിച്ചാല്‍ കഷ്ടപ്പെട്ടു ക ഖ ങ
ഞ്ഞാ ഞ്ഞാ പറഞ്ഞായമ്മയും തോറ്റു!
വയസ്സനാണെങ്കിലും പുരുഷനായവന്‍
ജയിച്ചൂ പക്ഷെ ഭരിക്കാനയക്കില്ല നാം!
പിന്നെയുമെന്നും വോട്ടു ചെയ്യും നമ്മള്‍
ഭരിക്കപ്പെടേണ്ടവരല്ലേയീ നമ്മളെന്നും?
തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?
രചിച്ചത്:അപ്പച്ചനോഴാക്കള്‍
തീയതി:24-01-2012 07:05:19 PM
Added by :Sanju
വീക്ഷണം:218
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |