എന്റെ മകൾക്ക്
മകളേ നീ
നിന്നെ അറിയുക
നിന്റെ സൃഷ്ടാവിനെ അറിയുക
മകളേ നീ
ഈ മാതാവിനെ പഠിക്കുക
നിന്റെ പിതാവിനേയും
ഞങ്ങളിലൂടെ ഈ ലോകം
നീ അറിയുക..
മകളേ നീ
വെളിച്ചത്തെ ഭയക്കുക
ഇരുട്ടിനേക്കാളേറെ
മകളേ നീ
സ്വാതന്ത്ര്യമനുഭവിക്കുക
നിന്റെ മതത്തിലൂടെ മാത്രം.
നിന്റെ മതം നിന്നെ പൂർണമായും
സംരക്ഷിച്ചിരിക്കുന്നു
നിന്റെ മതത്തെ നീയും
സംരക്ഷിക്കുക
മകളേ നീ
വാചാലയാകരുത്
വിഴി വട്ട സ്വാതന്ത്ര്യത്തിന് വേണ്ടി
ഒരു പക്ഷേ
നിന്റെ വാക്കുകൾക്ക്
കൈയടിച്ചവരുടെ കൈകളിൽ
ഒടുങ്ങിയേക്കാം നിന്റെ ജീവിതം!
മകളേ നീ
നിന്നെ സംരക്ഷിക്കുക
നിന്നേക്കാൾ ഏറെ
മറ്റാർക്കും അതിന് കഴിയില്ല!!
Not connected : |