ജീവരാഗം
ഞെട്ടറ്റു വീഴണം
നെരിപ്പോടു പേറണം
നീറണം വിങ്ങണം
നേരൊന്നറിയുവാൻ
തീരാത്ത നൊമ്പരം
തെരുതെരെ കുത്തണം
തിങ്ങി വിതുമ്പണം
തീർച്ചയായീടുവാൻ
കാണാത്ത നോവുകൾ
കേൾക്കാത്ത ഗദ്ഗദം
നെഞ്ചിന്റെ വേഗമായ്
മാറിലൂടോടണം
കരുതലും കാഴ്ചയും
പേരില്ലാ നേർച്ചയും
കഴിവിന്റെ അതിരുകൾ
തീണ്ടുന്ന മന്ത്രമായ്
മനസ്സിന്റെ നീറ്റലിൻ
ആഴമായ് സ്പര്ശമായ്
മനുവിന്റെ കാലത്തിൻ
ശ്രുതികളായ് സ്മൃതികളായ്
മനുജനായ് ജന്മമിന്ന-
വനിയിയിൽ പൂജ്യനായ്
വിടരുന്ന കണ്കളിന്
മിഴിവാർന്ന സ്വപ്നമായ്
മിണ്ടാതെ പറയാതെ
കണ്ണൊന്നുടക്കാതെ
കണ്ടുകുളിരണം
മനസ്സിൻറെ സാന്ത്വനം
പാപനാശം വിഭോ
പാരിലാകെ ഹരോ
ലോകമായാ മയം
ജീവരാഗം ശുഭം
Not connected : |