സ്വസ്ഥി......
ഇനിയൊരു പുലരിയുണരുമെങ്കിൽ
നിൻ മധുരമാം സ്വരം കേട്ടുണർന്നീടേണം
നിൻ കണ്ണിൽ വിരിയുന്ന പൂക്കളെത്തഴുകാൻ
ഇനിയെത്ര ജന്മം കഴിച്ചിടേണം
ഹൃദയത്തിൻ സ്പന്ദനങ്ങൾ മൊഴിയുകയായി
നീയെന്റെ പ്രാണനിൽ ലയിച്ചുവെന്നു
പിരുയുവാൻ നേരത്തു മൊഴിയുന്ന വാക്കുകൾ
ഹ്രദയത്തെ മുറിക്കാതെ നോക്കിടേണം
നിന്നൊർമ്മകളെന്നിൽ ഉണരുന്ന നേരം
വദനം കണ്ണുനീർച്ചാലുകളായ് മാറിടുന്നു
വിരസമീ ലോകം ഇന്നീ വീഥിയിൽ
തനിയെയലയുവാൻ നിനച്ചിടാതെ
ചെബകം പൂക്കും സുഗന്ധം നുകർന്നു -കൊണ്ടേ ,സ്വസ്ഥമാം നിദ്രയിലാണ്ടിടട്ടെ
Not connected : |