അനീതി
ഭൂമിതൻ നീതി കാക്കേണ്ടവർ നമ്മള്‍
കീറി മുറിച്ചിടുന്നു മാറിടം പിളരും വരെ
പേറ്റ് നോവ് മായുന്നതിൻ മുമ്പെയവൻ
കണ്ടെത്തി മാതാവിനൊരു ശരണാലയം
പിറവിയെടുത്തതെന്തിന്നു എന്നറിയാതെ
നിർജീവമാം പണത്തിനായ് തേടിയലഞ്ഞു
ഒരു നിറം മാത്രം ധമനികളിൽ പേറുന്ന നാം
പലനിറം ചൊല്ലീ മരിച്ചു കൊണ്ടേയിരുന്നു
കാലം വിതച്ചട്ടനീതിതൻ പാടം കൊയ്യുന്ന-
മാനുഷാ, വിഷ വിത്ത് നിറയട്ടെ നിന്നിലാകെ
ഇനിയൊരു പകലിന്റെ വെട്ടം - തെളിയുമെങ്കിൽ
ഈ ഭൂമി അഗ്നിയായ് മാറിയില്ലയെങ്കിൽ
നിന്നിലവശേഷീക്കും നന്മയിൽ തെളിയട്ടെ
ഒരൂ തിരി നാളവും അതിൻ പ്രഭയും
നിലച്ചീടെട്ടെ നെഞ്ചകം നോവുന്ന- നിലവിളിയും ,
ശരണാലയത്തിലെ തേങ്ങലുകളും
Not connected : |