ആത്മകഥയില്‍ നിന്നൊഴിവാക്കപ്പെടുന്നവ
പത്താന്തരം കഴിഞ്ഞപ്പോള്‍
“ഇവനും ജയിച്ചോടേയ് “
എന്നധ്യാപകന്‍
പാരലല്‍കോളേജില്‍
പഠിപ്പിച്ചിറങ്ങുമ്പോള്‍
“ഓട്ടോ ഡ്രൈവറാണോ”
എന്നൊരു രക്ഷിതാവ്
ഒരു വന്‍ കോന്‍ക്രീറ്റുവിദ്യാലയത്തിന്റെ
കോറിഡോറില്‍ വച്ച്
“പ്യൂണാണോ“
എന്നൊരു വിസിറ്റല്‍
മറവിയുടെ ഏമ്പക്കമിട്ട്
ബസ്സ് സ്റ്റേഷനില്‍ ഒരു കുട്ടി
ഓര്‍ത്തെടുക്കുന്നു
“എവിടെയോ കണ്ടിട്ടുണ്ടല്ലോടേയ്”
കവിത കേട്ടിട്ടൊരാള്‍ :
“എന്തു ചെയ്യുന്നു”
“അധ്യാപകനാണ്”
“എന്‍ പി യിലായിരിക്കും“
“അല്ല“
“യു പി യിലായിരിക്കും“
“ അല്ലല്ല“
“എച്ച് എസ്സിലായിരിക്കും“
“ അല്ലെന്നേയ്“
“അപ്പോ ട്യുട്ടോറിയിലായിരിക്കും‘
Not connected : |