തോരാത്ത കണ്ണുനീർ
സ്കൂൾ വിട്ടു വരുന്ന മകളെയും കാത്തു
അമ്മ തൻ നെഞ്ചിൽ തീയുമായി നിൽക്കവേ,
അതാ അവിടെ അലറുന്ന ഒച്ചകൾ
'അമ്മേ അമ്മേ ' എന്ന് മകൾ അലറി
അവളെ ചെന്നായ്ക്കൾ പിച്ചി ചീന്തുകയാണ്.
എന്‍റെ മകളെ നീ എവിടെയാണ്?
പതുകെ പതുകെ അമ്മ തന്റെ മകളെ തേടി നടക്കവേ,
അതാ അവിടെ പിച്ചി ചിതറി കിടക്കുന്നു.
അയോ എന്‍റെ പോന്ന ഓമനേ നിനക്ക് എന്തു പറ്റി?
തേങ്ങി തേങ്ങി കരഞ്ഞു അമ്മ.
തന്റെ മകളെ വാരി പുണർന്നു മാറോടു അണച്ച്.
അമ്മയേയും, സഹോദരികളെയും തിരിച്ചു അറിയാത്ത
ചെന്നായ്ക്കൾ അറിയുന്നുണ്ടോ -
അവന്‍റെ ജീവിതം കഴുകു മരമെന്നു.
ജീവിതം എന്താണെന്നു അറിയാത്ത
പോന്ന ഓമനകളെ കടിച്ചു കീറുകയാണ്.
ഏതൊരു അമ്മയ്ക്കും മകൾക്കും
ഈ അനുഭവം വരാതിരിക്കട്ടെ
എന്ന് കൺനീരോടെ അമ്മ.
Not connected : |