വേഴ്ചയിലെ വാഴ്ച,
സിനിമയിൽ മാത്രമല്ല
നാടകത്തിൽമാത്രമല്ല,
ദേവാലയങ്ങളിലും.
വിദ്യാലയങ്ങളിലും.
ഭരണസങ്കേതത്തിലും
സ്ത്രീ പുഞ്ചിരിക്കാൻ മാത്രം.
ചിരിക്കാത്തവരെല്ലാം.
പെണ്ണിന്റെമാനത്തെ
ഇടിച്ചുതാഴ്ത്തി
ചിരിപ്പിക്കുന്നയാളിന്റെ
മുൻപിലെ കരട് മാത്രം.
കേരളം ചിരിക്കുന്നെങ്കിലും
കേരവൃക്ഷങ്ങൾ കരയുന്നു.
കേദാരമെല്ലാം കാടുകേറി,
മനുഷ്യൻ മൃഗമായി
വംശം നശിപ്പിക്കാനും,
സ്ത്രീയെ ചുവപ്പിയ്കാനും
ചോരക്കളങ്ങളിൽ
പുരുഷന്റെ താണ്ഡവം.
ബലൂണിന്റെ ബലത്തിൽ
സ്നേഹം വീർപ്പിച്ചുവച്ചു
പൊട്ടിത്തെറിക്കുമോൾ
തെരുവുപട്ടിയെപ്പോലെ
കാമത്തിനുംകനകത്തിനും
ഹോർമോൺപ്രകടനത്തിൽ.
Not connected : |