നമ്മുടെ ഭാഗ്യങ്ങൾ - തത്ത്വചിന്തകവിതകള്‍

നമ്മുടെ ഭാഗ്യങ്ങൾ 

ഓടിക്കളിക്കുവാൻ മുറ്റവും
കാലിട്ടടിക്കുവാൻ പൊയ്കയും
കൂട്ടുകാരും കണ്ണിമാങ്ങയും പുളിങ്ങയും
ആവോളം കിട്ടിയ നമ്മളേറ്റം ഭാഗ്യവാൻമാർ
ഫേയ്സ്ബുക്കിൽ തപ്പിനോക്കാതെ
നമ്മളുണ്ടാക്കിയ സൌഹ്യദക്കണ്ണികൾ
സ്വർണനൂലിനാൽ തുന്നിയ ബന്ധനം
കൂട്ടുകാരന്റെ പാത്രത്തിൽ
ബാക്ടീരിയ ഇല്ലാത്ത കാലം
ഇന്നത്തെ കുഞ്ഞിനറിയുമോ?
നമ്മൾ പങ്കിട്ട ബാല്യത്തെ
കുടിക്കാൻ കുപ്പിവെള്ളവും
കളിക്കാൻ മനസില്ലാത്ത യന്ത്രവും
കഴിക്കാൻ ടിന്നിലെ അന്നവും
കൊണ്ടിതാ വന്നിടുന്നു
ഇരുകാലുള്ള യന്ത്രങ്ങൾ
പുതിയ പരിണാമം ...
ആരുടെ സ്രഷ്ടി?
നമ്മുടെയോ അതോ ഈശ്വരന്ടെയോ????


up
0
dowm

രചിച്ചത്:
തീയതി:02-03-2017 11:57:36 AM
Added by :Poornimahari
വീക്ഷണം:253
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :