പ്രണയ ശലഭം
പറയാതെ പോയൊരാ നഷ്ട്ട പ്രണയത്തിൻ
പൂന്തോപ്പിൽ..
ഞാനിന്നറിയാതെ പാറിപറക്കുന്നൊരു ചെറു
ശലഭമായി..
കാണാൻ കൊതിക്കുന്ന പൂവില്ലയിന്നിവിടെ.. എങ്കിലും, നാളെയൊരു വേളയെനിക്കായ് നീ
വിടരുമെന്നാശിച്ചിടുന്നു വല്ലാതെ ഞാൻ...
ഒരു കുന്നോളം പൂക്കളെൻ മുന്നിലിന്നു ണ്ടെങ്കിലും..
നിന്നോളം പ്രിയമല്ലതൊന്നും എനിക്കിന്നുമേ..
തേനും വേണ്ടെനിക്കിന്നു പ്രിയേ
നീ വിരിയുന്ന നേരത്ത് നിൻ ചാരാത്തൊരു
ചെറു ചിരിയായി പാറിപറന്നാൽ മതിയെനിക്ക്..
മൃദുവായി നിൻ നെറുകിൽ തലോടി തലോടി ..
എന്നും നിന്നെയൊരുപാട് പ്രണയിച്ച പൂമ്പാറ്റയാണു ഞാൻ..
പിന്നിനിയെപ്പോഴോ നിന്നിതൾ വാടുന്ന നേരത്തും...
ശലഭമാമെൻ ജന്മമുപേക്ഷിച്ചിട്ടങ്ങു ഞാൻ ..
നിന്നിതളാർന്ന മടിയിൽ കൊഴിഞ്ഞങ്ങു വീണിടാം!!
Not connected : |