പ്രണയ പുഷ്പമേ. - തത്ത്വചിന്തകവിതകള്‍

പ്രണയ പുഷ്പമേ. 

തുഴയുന്ന തോണിയും ചിലമ്പുന്ന
മുഴകത്തിൽ ഒഴുകുന്ന പുഴയിൽ
മുങ്ങി കുളിച്ച ഈറൻ അണിഞ്ഞു
സുഗന്ധം വീശി എൻ ഹൃദ്യം കവർന്നു.
പ്രണയത്തിനുള്ളിൽ മുഴങ്ങുന്ന ചിലമ്പൊ
ചിലമ്പുന്ന സ്നേഹം നുകര്ന്നു പ്രണയം.
മൂളുന്ന മുളം തണ്ടിൽ ഉയരുന്ന സ്വരവും
ഈണം മുഴങ്ങുന്ന മധുരത്തിന്ന് മുന്നിൽ
മഞ്ഞായി മഴയായി ഒരു ഗാന ശിരയായി
കാറ്റിനെ തഴുകി ഉണർത്തിയെ സുന്ദര ശില്പമേ.
മാതള പൂവിന് പൂ മുട്ടുമായി, നിൻ ചുണ്ടിൽ
വിടരുന്ന പുഞ്ചിരിയുമായി, നിന്നെ പുല്കുമ്പോൾ
കാറ്റായി മഴെയായി പുഴയായി
നമ്മൾ ഒന്നായി ചേരുമോ?
ഇണയായി മാറുമോ പ്രണയ പുഷ്പമേ.


up
0
dowm

രചിച്ചത്:sulaja aniyan
തീയതി:05-03-2017 09:29:58 PM
Added by :Sulaja Aniyan
വീക്ഷണം:363
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :