പേരില്ലാത്ത വരികൾ
സ്വയം സ്നേഹിച്ചുതുടങ്ങിയതു
മുതൽക്കാവണം
സ്വപ്നങ്ങളിൽ
മഴവില്ലഴകുകൾ
പീലിവിടർത്തിയാടാൻ
തുടങ്ങിയത്....
എഴുതാൻ മറന്നുവച്ച
അക്ഷരങ്ങൾ
ഡയറിത്താളുകളിലേക്ക്
ഒഴുകിപ്പരക്കുവാൻ
തുടങ്ങിയത്...
സുഖദു:ഖങ്ങളുടെ
വേലിയേറ്റങ്ങൾക്കുമപ്പുറം
ജീവിതമിത്രമേൽ
വർണ്ണാഭമായത്....
Not connected : |