പ്രകൃതി കാട് വൃക്ഷങ്ങൾ - തത്ത്വചിന്തകവിതകള്‍

പ്രകൃതി കാട് വൃക്ഷങ്ങൾ 

ഒരിക്കൽ നാം കാടുകയറി
സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു
അവിടെ കടും മരങ്ങളും സംഗമിച്ചതു പ്രാണനിലായിരുന്നു
സ്വപനങ്ങൾ തളിർത്തു വേര് പാകി
നാം കാടിറങ്ങി
എന്റെ കാലടികൾ നിന്നെ കണ്ടത്താനുള്ള
വ്യഗ്രതയിൽ പാഞ്ഞുകൊണ്ടിരുന്നു
നമ്മുടെ പ്രണയം ഒരു പട്ടം കണക്കെ
നീലാകാശത്തേക്കു പറന്നുയർന്നു
പ്രകൃതി ചിരിച്ചു
കുലീനത്വം കൈവെടിയാത്ത സ്ത്രീയെപ്പോലെ
വൃക്ഷങ്ങൾ ഇല കൊഴിച്ചു
ശരത്കാലത്തിൽ
നമ്മുടെ കുഞ്ഞുങ്ങൾ തണുപ്പിൽ മരവിച്ചു കരഞ്ഞു
പിന്നീട് വന്നത് അതിശൈത്യമാണ്
എന്റെ വൃക്ഷങ്ങൾ നിന്റെ തണലുതേടി
ചില്ലകൾ പായിച്ചു ...
പിന്നീട് പല ചില്ലകളും മുറിച്ചു മാറ്റപ്പെട്ടു
അവയൊക്കെ ഒരു സ്മാരകം പോലെ അവശേഷിക്കപ്പെട്ടു ..
പ്രകൃതിയും മരങ്ങളും പ്രണയിച്ചു
മഴ പെയ്തു , പ്രളയക്കെടുതിയിൽ നമ്മുടെ കുടിലുകൾ
ഒഴുകി പോയി
കുഞ്ഞുങ്ങൾ മരിച്ചൊടുങ്ങി ..
ഞാനും നീയും എവിടെയൊക്കെയോ
ഒഴുകി നടന്നു
പണ്ട് നാം മഴവെള്ളത്തിൽ ഒഴുക്കിവിട്ട
കടലാസ് തോണികൾ പോലെ
ഒഴുകി ഒഴുകി നടന്നു .....


up
0
dowm

രചിച്ചത്:ജനുവരി , 2017
തീയതി:19-03-2017 02:29:54 PM
Added by :Manju Joseph
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :