ആദിശങ്കരൻമുതൽ..
സഹ്യനു പടിഞ്ഞാറും
കടലിനു കിഴക്കും,
ഗോകര്ണത്തിനു വളരെ തെക്കും
കുമാരിക്ക് വളരെവടക്കും
പിനാകം പോലെ കിടക്കുന്ന
കൊച്ചുകേരളത്തിൽ
ആദിശങ്കരൻ മുതൽ
അരിവാൾ ശങ്കരൻ വരെ
ജീവിച്ച സംസ്കാരത്തിന്റെ
ഇഴകൾ മുറിക്കാതിരിക്കാൻ
എന്താണുമാർഗ്ഗമെന്നാരെങ്കിലും
ചിന്തയിൽ വളർത്തിരിക്കുമോ?
Not connected : |