ആദരങ്ങളോടെ.... - തത്ത്വചിന്തകവിതകള്‍

ആദരങ്ങളോടെ.... 

വിഷം കുടിപ്പിച്ചവസാനിപ്പിച്ചവനും
കുരിശ്ശിൽ കിടന്നു പിടഞ്ഞവനും
വെടികൊണ്ടുമരിച്ചവനും
ആദരിക്കപ്പെടുന്നവരെങ്കിലും
മനുഷ്യമനസ്സിന്റെ ദുരാഗ്രഹങ്ങളെ
പ്രതിഷ്ഠിച്ചു സങ്കടകണ്ണീരൊഴുക്കുന്നു.

ആകാശം കറുത്തിട്ടും
ഭൂമി വരണ്ടിട്ടും
സമുദ്രം നിറഞ്ഞിട്ടും
ഉപ്പിന്റെ വില തേടി
വിയർപ്പു വിൽക്കാൻ.

(സോക്രട്ടീസ്, യേശു, ഗാന്ധി, ആദ്യത്തെ മൂന്നു വരികൾ)


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:19-03-2017 06:05:52 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :