തീവണ്ടിയാത്രയില്‍ പ്രണയചിന്തകള്‍ - തത്ത്വചിന്തകവിതകള്‍

തീവണ്ടിയാത്രയില്‍ പ്രണയചിന്തകള്‍ 

എന്റെ ദൂരങ്ങള്‍ താണ്ടി
നിന്നിലേയ്ക്ക് വരികയല്ലോ ഞാന്‍
നെഞ്ചുകീറിവിളിച്ചും
ആര്‍ത്തട്ടഹസിച്ചും
പാഞ്ഞുനിന്നു കിതച്ചും
തല വച്ച കവിതയുടെ
രക്ത ലിപികള്‍ എത്രയോ തവണ
വായിച്ചൊരീ തീവണ്ടിയില്‍,
രക്തവുംമാംസവുമായ കവിതകള്‍
അകമേ വായിച്ചും
പ്രണയമെന്ന പദം കൊണ്ടു
നിന്നെ സ്മരിച്ചും...
ഇറങ്ങുകയാ,ണതതിടങ്ങളിള്‍
തെറ്റിയും -കയറിയോരൊക്കെ,
കേറീട്ടിറങ്ങാതെപ്പൊഴും
നീയെന്റെയുള്ളിലെന്നു
നിനക്കായ്ക്കുറിച്ചും...

എന്നും വൈകുന്ന വരവുകള്‍
ഏതോ ദുരൂഹ തിരോധാനത്തിന്റെ
ആഗ്നേയ വായുവിന്‍ തിരയിളക്കങ്ങള്‍
വിശ്വാസത്തില്‍ പാളങ്ങള്‍
വിണ്ടകലുന്ന തേങ്ങലുകള്‍
ജീവിതം കിടന്നലതല്ലുമോര്‍മകള്‍
മായ്ച്ചുകളയുമുഷ്ണനിദ്രയുടെ നാടകം
നെഞ്ചുകീറിക്കടന്നുപോവുന്നുണ്ട്
ഏതോ ഒരു ഉഷ്ണവാഹനം
അസംബന്ധനദികൾക്കുമുകളിലൂടെ
വരികയല്ലോഞാന്‍
എന്നു നിനച്ചിരിക്കെ
ആരോ എടുത്തുചാടുന്നു
ഉഷ്ണയാത്രവിട്ട്
ജീവിതത്തിന്റെ ജനറള്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്നും...
പിന്നെ,
അമ്മവിലാപത്താല്‍
നെഞ്ചിറകുരുങ്ങുന്നതും
ആഴവുമാണ്മയുമഛനും
പടരുന്നതും,വ്യഥ-
വേവലാതിയും പെങ്ങളും
തിളച്ചുതൂവുന്നദ്വീപു കണുന്നതും
സങ്കടപ്പാലങ്ങള്‍ ഞെട്ടിപ്പിടയുന്നതും...

ഭയന്നോടുകയാണു തീവണ്ടി
'കടകടാകട'യെന്നു
ജനനമരണങ്ങളുടെ
തീപ്പെട്ടകവിതപോല്‍
ഇരുള്‍ ജലാശയങ്ങള്‍ തുരന്ന്
ഭൂമിയുടെ ഞരമ്പിലൂടെ....


up
1
dowm

രചിച്ചത്:
തീയതി:09-02-2012 09:30:15 PM
Added by :D.YESUDAS
വീക്ഷണം:260
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :