****വേര്‍പാട്‌**** - പ്രണയകവിതകള്‍

****വേര്‍പാട്‌**** 

വേർപാടിൻനൊമ്പരം മമ
മനതാരില്‍ കണ്ണീരാല്‍ നിറയവേ
തിരിച്ചറിഞ്ഞീടുന്നു ഞാന്‍,
നിയെനിക്കെത്ര പ്രിയമെന്ന്.....
നിന്നസ്സാനിധ്യമെന്നില്‍
വിരഹത്തിന്‍ നൊമ്പരമണിഞ്ഞീടുന്നു
നഷ്ടപ്രണയത്തിന്‍ തീവ്രതയെന്തെ-
ന്നറീഞ്ഞീടുന്നു ഞാന്‍...
നിനക്കായ്‌ കത്തിരുന്നോരോരോ
നിമിഷങ്ങളിലുമീ ഞാന്‍ ....
വസന്തകാലത്തിന്‍ പറവകളെപ്പോലെ
പാറിപ്പറന്നുവന്നൊരു പ്രണയപുഷ്പമേ...
നിന്നെ സ്മരിച്ചു, വാടിയില്‍ കാത്തിരുന്നു....
വരില്ലെന്നറിഞ്ഞിട്ടും ഉള്ളിനുള്ളില്‍
നീ നല്കിയോരാ സുന്ദരനിമിഷങ്ങളോർത്തു
വെറുതെ കാത്തിരുന്നു....
-------------------------------------


up
0
dowm

രചിച്ചത്:അജിത്കുമാര്‍.പി
തീയതി:24-03-2017 10:08:15 AM
Added by :Ajith Kumar
വീക്ഷണം:519
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :