ദ്വന്ദങ്ങൾ
ദ്വന്ദങ്ങൾ
നന്മനിറയണമെന്നുമീ ഭൂമിയിൽ
എല്ലാര്ക്കും സ്വപ്നമിതൊന്നു തന്നെ
നൻമയും തിന്മയും ദ്വന്ദങ്ങളാകുന്നു
നാണയത്തിന്നിരുപുറങ്ങൾ പോലെ
വെള്ളതൻ വെണ്മ തിരിയണമെങ്കിലോ
ചാരേ കറുപ്പു കലർന്നീടണം
നിറപ്പകിട്ടറിയിക്കും കണ്ണുകളും
കറുപ്പും വെളുപ്പും കലർന്നതല്ലോ
ജനനമുന്ടെങ്കിലേ മരണമുള്ളൂ
ജനനവും മരണവും ഇല്ലെന്നാകിൽ
ഇന്നീഭൂമിയിൽ ചലനമുണ്ടോ
ഈ വർണ്ണക്ഷേത്രത്തിൽ ഗാനമുണ്ടോ
നാളെ പ്രഭയോടുദിച്ചുയർന്നീടുവാൻ
ഇന്നണഞ്ഞീടുക തന്നെവേണം
അസ്തമയമെന്നൊന്നില്ലെന്നാകിൽ
നാളെയുണരാൻ പുലരിയുണ്ടോ
ഉയർച്ചയുണ്ടെങ്കിലേ താഴച്യുള്ളൂ
ഉച്ചിയിൽ ഉച്ചിയിൽ പോയിടുമ്പോൾ
പാതയും വേഗവും മറന്നീടുന്നു
പതനവും കദനവും ഏറിടുന്നു
മധുരമുണ്ടെങ്കിൽ കയ്പ്പുമുണ്ട്
മധുരം മധുരമെന്നോതീടുവാൻ
കയ്പ്പറിഞ്ഞീടുക തന്നെ വേണം
കയ്പ്പിനെ പാടെ വെറുത്തീടാമോ
ഏറെ തിരിയണമേന്നാകിലോ
പ്രകൃതിതൻ മാറിലേക്കുറ്റുനോക്കു
കറുപ്പും വെളുപ്പും മനുഷ്യനാണ്
ഇരുളും വെളിച്ചവും പ്രകൃതിയാണ്
ഉച്ചനീച്ചത്വങ്ങൾ ഭൂമീലുണ്ട്
ഏറെ ഉയർന്ന കൊടുമുടിയും
ഏറെ പതിഞ്ഞ സമതലവും
ഏറെ വരണ്ട മരുഭൂമിയും
വെള്ളം കിനിയുമുറ വകളും
വെള്ളവും തീയും പ്രകൃതിയല്ലേ
വെള്ളം തിളക്കാൻ തീയ്യ്‌വേണ്ടേ
തീയണച്ചീടുവാൻ നീരുവേണ്ടേ
രണ്ടുമൊരുമിച്ചാൽ ഒന്നുമാത്രം
നല്ലതും ചീത്തയും തിരിച്ചീടാമോ
ഇല്ല മനുഷ്യർകതാവതില്ല
എല്ലാമൊതുങ്ങുന്ന ചേരുവയാൽ
മെച്ചമായ് ഒന്നു ചമച്ചീടണം .
അംബിക സദാശിവൻ
Not connected : |