മാനവ ലോകം
കുഞ്ഞുന്നാളിൽ ദുഃഖം തകർത്തു കളഞ്ഞ
ആ കുരുന്നു ഹൃദയം
ഇന്നും തേങ്ങുന്നു തളർന്ന മനസുമായി
ഇന്നവൾക്കു നാല്പതു കഴിഞ്ഞു എങ്കിലും
സ്വാന്തനം എങ്ങും ഇല്ലതാനും
എല്ലാം ഉണ്ട് എങ്കിലും ഒന്നും ഇല്യാത്ത ജന്മം
പെണ്ണായി പിറന്നതവൾ ചെയ്ത പാപമോ
ഉറക്കെ നിലവിളിച്ചു ചോദിക്കേണമെന്നുണ്ട്
ഈ നശിച്ച ലോകത്തിനോട്
സ്വന്തം ശ്വാസത്തെ പോലും ഭയക്കുന്നു ഇന്നവൾ
നിത്യവും ഉരുവിടുന്നത് കൃഷ്ണജപം മാത്രം
തന്നെ തുണയ്ക്കാൻ ആരുമില്യ എന്നിരിക്കവേ
വന്നു മുന്നിൽ നിന്നു കണ്ണൻ
മതി കഴിഞ്ഞത് ഈ മരവിച്ച മാനവ ലോകത്തിൽ
പോരുക എന്റെ കൂടെ സഖി
മാനവ വാസം ഇല്യ സ്വർഗത്തിലേക്ക്
ഈ ജന്മത്തോട് തന്നെ വിട പറഞ്ഞവൾ
ശാന്തമായി കണ്ണുകൾ അടച്ചു !
Not connected : |