വസന്തത്തിൻ - പ്രണയകവിതകള്‍

വസന്തത്തിൻ 

വസന്തത്തിൻ വിരുന്നുകാരീ
പതിനെട്ടിൻ പാവാടക്കാരി..
പാടിനടക്കും പവിഴച്ചുണ്ടിൽ
ഈണമൊളിക്കും കുറുമ്പുകാരി...

വാർമുടികോതിച്ചുരുളിൽ ചൂടും
തുളസിക്കതിരിൽ നിർമ്മാല്യവുമായി
തങ്കത്തളികയിൽ താലപ്പൊലിപോലെ
പൂവിലൊരുക്കിയ പുണ്യം നീയാണേ...

ചാരുതയോലും ചന്തമണിഞ്ഞോളേ
മനസ്സിൽത്താനേ തെളിഞ്ഞുവന്നോളേ
നാമജപത്തിൻ ആരാമത്തിൽ പൂക്കും
നേർവഴിയേകും വെളിച്ചംനീയാണേ...

കാർത്തികരാവിൽ തെളിയുംനീന്നേ
തേടിത്തേടിയീണമൊഴുകുമ്പോൾ
കാമനപുല്കും സഖിയേനീയും
മനസ്സിലെന്നും ഉദിച്ചുനിൽപ്പല്ലേ...



up
0
dowm

രചിച്ചത്:സജിത്.
തീയതി:01-04-2017 07:53:37 PM
Added by :Soumya
വീക്ഷണം:361
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :