നേരറിയാൻ... - തത്ത്വചിന്തകവിതകള്‍

നേരറിയാൻ... 

കാണാനുള്ള കൊതിയും
കേൾക്കാനുള്ള ആർത്തിയും.
ഓർക്കാനുള്ള ദാഹവും,
അറിയാനുള്ള വിശപ്പും
പിന്നെ ഘ്രാണശക്തിയും,
ആർക്കാനില്ലാത്ത.?

ചെറുപ്പത്തിന്റെ സാഹസം,
പിന്നെ കുസൃതിയെന്നു പറയും.
വലിപ്പത്തിന്റെ അനുഭവം
ഒടുവിൽ ശാന്തമാകും.

നിരീക്ഷണങ്ങളും
പരീക്ഷണങ്ങളും
ശാസ്ത്രത്തിലേക്കൊരു
ചെറിയ ചുവട് വെയ്പ്.
സ്വപ്നവും പരാജയവും
അസാധ്യമെന്നതു
സാധ്യമാക്കുമൊരുനാൾ.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:06-04-2017 05:15:53 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :