പിൻ നിഴൽ.....
വാതിൽ മലർക്കെ തുറക്കുന്നു
ഏകാന്തയാം കാറ്റെന്റെ കാതിൽ മുഴങ്ങുന്നു
ഹിമമിറ്റു വീണൊരാ പൂവിതൾ തുമ്പുമായ്
ആരോ നിഴൽ പോലെ പിന്നിൽതെളിയുന്നു
ആയിരം നിശകളെന്നെ വാരിപുണരുന്നു
ആരോ പതുക്കെയെൻ ശ്വാസമായ് മാറുന്നു
പഞ്ചാര മണലിന്റെ നെഞ്ചിൽ ചവിട്ടിനിന്ന്
ആരോ എനിക്കായ് ആരാമം തീർക്കുന്നു
ആയിരം പൂക്കൾതൻ ഗന്ധം ഏറ്റീടാതെ
ആ നിഴൽ പകലൊപ്പം എങ്ങോ മറയുന്നു
പിന്നെയും സന്ധ്യകൾ പൂത്തു പലപ്പോഴും
കായ്ക്കാത്ത സ്വപ്നമായി നെഞ്ചിൽ പടർന്നു
തല തല്ലിയെത്തുന്നു മോഹങ്ങൾ പിന്നെയും
അശ്രുപുഷ്പങ്ങൾ നിനക്കായ് കരുതുന്നു
ഓരോ ചില്ലയും കാതോർത്തിരുന്നു
എൻസ്വരങ്ങളിൽ നീവീണ് പടരുന്നതും കാത്തു
ഹിമമിറ്റു വീണൊരാ പൂവിതൾ പോലെ
ആർക്കോ വേണ്ടി ഞാൻ പൂത്തുലഞ്ഞു.
___അർജുൻകൃഷ്ണൻ
Not connected : |