സ്വാതന്ത്ര്യം..
നേരമായി...
ഇന്നെനിക്കെല്ലാം മറന്ന്
ഒന്നുറക്കെ ചിരിക്കുവാൻ നേരമായി.
നേരമായി...
തിരിഞ്ഞൊന്ന് നോക്കുവാൻ നേരമായി.
കാറ്റേറ്റു വീഴുന്ന പൂവിതൾതുമ്പിനെ
മാറോട് ചേർക്കുവാൻ നേരമായി.
നേരമായി...
കാറ്റേറ്റു നിൽക്കുവാൻ നേരമായി.
കഥകളിയാടുന്നൊരാലില തുമ്പിന്റെ
കാറ്റേറ്റു നിൽക്കുവാൻ നേരമായി.
വലംകൈയിലമരുന്ന ബന്ധനഹസ്തത്തെ
പൊട്ടിച്ചെറിയുവാൻ നേരമായി.
സിന്ദൂര കയ്യിന്റെ ലാളനയൊന്നൊന്നായ്
കാറ്റിൽ പറത്തിടാൻ നേരമായി.
നേരമായി...
പിറകെയലയുന്ന അന്ത്യമാംനിദ്രയെ
ചുംബിച്ചു പോകുവാൻ നേരമായി.
____ അർജുൻ കൃഷ്ണൻ
Not connected : |