ജനനീ ജന്മഭൂമി.... - മലയാളകവിതകള്‍

ജനനീ ജന്മഭൂമി.... 

വിട്ടയച്ചീടുക.....
എത്ര മാരകരോഗമിതയാലും
ശമിച്ചിടാൻ..
ഇത്തിരി പുഞ്ചിരി മാത്രംമതി.
വേഗമെത്തീടുക....
ഏതു നക്ഷത്ര ലോകത്തുനിന്നായാലും
നിന്റെ രക്ഷയ്ക്കൊരീ ജന്മരാജ്യംമതി.
പൊട്ടിച്ചു പോരുക....
ഏതു മരണ മുഖത്തുനിന്നായാലും
രക്ഷയ്ക്കൊരീ ഭൂമി മാത്രംമതി.
വേഗമെത്തീടുക......
എത്ര താരാ പഥങ്ങളുണ്ടെങ്കിലും
നിന്റെ നിദ്രയ്ക്കൊരീവീട്മാത്രംമതി.
വിട്ടയച്ചീടുക,കാരാഗൃഹമേ നീ .
എന്റെ മക്കളീ കാടിനെ പുൽകിടട്ടെ.
എന്റെ മക്കളീ സ്വാദ് നുണഞ്ഞിടട്ടെ.

                    ___അർജുൻ കൃഷ്ണൻ





up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:12-04-2017 11:11:28 AM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :