കത്തുന്ന മനസ്സിൽ,... - തത്ത്വചിന്തകവിതകള്‍

കത്തുന്ന മനസ്സിൽ,... 

സങ്കടങ്ങളിൽനിന്നൊരുന്മാദമായ്
മനസ്സിലെ മത്സരത്തിൽ നിന്നൊരുന്മാദമായ്
നിശബ്ദ പ്രവാഹങ്ങൾ വിചാരമായ്‌,
വികാരമായ് ജ്വലിക്കുന്ന വാക്കുകളായ്‌
ചീളുകളായ്‌ കവിത ജനിക്കുന്നു,

പ്രകൃതിയുടെ അനാദികാലത്തിൽ
പ്രസവിച്ചെടുത്ത കവിത
സുഖദുഃഖങ്ങളുടെ ലഹരിക്ക്‌
പരിഹാരമായ്‌
വേദകാലങ്ങൾ മുതൽ വേദനയനുഭവിക്കുന്ന
മനുവിന്റെശാപത്തിൽ
സഹതപിക്കുന്ന കവിതയുടെ മര്മരങ്ങൾ.
മാറ്റുവാനുള്ള യധ്വാനവുമായെന്നുമൊരു
നിശബ്ദകവി
എങ്ങോ പിറക്കുന്നു ചത്തുമലർക്കുന്നെവിടെയോ
ആശയങ്ങളെ പ്രസവിക്കുന്ന തൂവൽ വറ്റി വരണ്ടതായ്
അറിയാത്ത കഴുതയീ കവി എഴുതാനിരുന്നത്
കാലം വിഴുങ്ങാൻ വരുന്ന മുഹൂർത്തത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:18-04-2017 09:48:02 PM
Added by :Mohanpillai
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :