രത്‌നാകരന്റെ തത്തയിന്നും....
പച്ചിലക്കാട്ടിലെ പന മരത്തിലിരുന്നു.
പാടുന്ന തത്തേ നീയെങ്ങനെ
തുഞ്ചൻപറമ്പിൽ വന്നു?
വാല്മീകിയുടെ ചൊല്ലുകൾ കേട്ട
രാമായണക്കിളിയുടെ പാരമ്പര്യം
നീ പാടിയതെങ്ങനെ?
തുഞ്ചന്റെ കാവ്യധാര കേൾപ്പിച്ചു
സീതയുടെ മനസ്സ് മധുരമായ്
പാടി നടന്നതെങ്ങനെ?
രാമ നറിയുന്നില്ല
രാവണനറിയുന്നില്ല,
വാത്മീകി പാടിയത്
തത്തകളേറ്റു പാടിയെങ്കിലും
സീതമാ രിന്നും വഴിയമ്പലങ്ങളിൽ
വെറും ദേവദാസികളും ഗോപികമാരും
നർത്തകിമാരുമായ് നാലമ്പലത്തിനുള്ളിൽ
നാകലോകത്തിന്റെ തേവാരങ്ങളുമായ്.
Not connected : |