അതിർത്തിയിലെ ഇലന്തമരം..
പൂക്കാത്ത കായ്ക്കാത്ത ഇലന്തിമരമേ.
റൂഹിന്റെ കണക്കുമായ് അതിർത്തിയിൽ
നിശബ്ദമായ് നിൽക്കുന്നു നീ.
മലക്ക് വന്നെന്നെ പിടിച്ചുലയ്ക്കുമ്പോൾ
പൊഴിയുവാൻവെമ്പി നീ നിൽക്കുന്നു
സ്വർഗ്ഗത്തിനുംഭൂമിക്കും സാക്ഷിയായ്നിന്ന്
ഓരോറൂഹിനെയും നീ പൊഴിച്ചുകളയുമ്പോൾ.
വെറുതെയെങ്കിലും ഞാൻ ആശിപ്പൂ.
അടർത്തി മാറ്റാതിരിക്ക നീയെന്നെ
ദുഃഖങ്ങളെങ്കിലും എൻ ജീവിതം
അത്രമേൽ ആനന്തമാണ്
__അർജുൻ കൃഷ്ണൻ
Not connected : |