കരൽലിയുന്ന നൊമ്പരം
കരൽലിയുന്ന നൊമ്പരം
സന്ധ്യമയങ്ങി, കാർമേഘം ഇരുൽ മൂടി,
എങ്ങും എവിടെയും ഇരുൽ മാത്രം.
കാറ്റും പേമാരിയും പെയ്തുതുടങ്ങി.
തെരുവീഥിയിൽ വിളക്കുകൽ കേട്ട് പോയി,
ഇരുൽ കണ്ണിന്നെ മറച്ചു.
അന്ധകാരം മൂടിയ രാത്രിയിൽ, പാതി
വെളിച്ചത്തിൽ മുഖം കാണുവാൻ ആവാതെ,
താടിയെല്ലുകൽ കൂട്ടിടിക്കുന്ന ഒച്ച.
നടന് നടന് വഴിയമ്പലങ്ങളിൽ എല്ലാം
കയറിറങ്ങി, എവിടെയും ആരെയും കണ്ടില്ല.
മക്കളെ, നിങ്ങൽ എന്തിന് എന്നെ തള്ളിക്കളഞ്ഞു?
ബന്ധവും സ്വന്തവും ഇല്ല, മഴയിൽ കുതിർന്ന്
ദേഹത്തു ഒട്ടിപ്പിടിച്ച വസ്ത്രവുമായി നിൽക്കുന്നൊരു രൂപം.
ഹൃദയം നുറുങ്ങാ നൊമ്പരം ഉള്ളിൽ ഒതുക്കി
കുടു കുട് കണ്ണീർ ചാലുകൽ കവിളിടങ്ങളിൽ
ഇറ്റിറ്റു വീഴുന്നു, അതുകണ്ട പാറകൽ പൊട്ടി പിളർന്നു,
തിരയടിക്കുന്ന കടലല്ലകൽ അലറി കരഞ്ഞു.
പൈതൃകം മറന്നോ, അമ്മയെ മറന്നോ?
എന്തിനു മക്കളെ നിങ്ങൽ എന്നെ ഉപേക്ഷിച്ചു കളഞ്ഞു?
സ്നേഹംകൊണ്ട് ഞാൻ കൊട്ടാരം പണിതില്ലേ,
ആ സ്നേഹം ചീട്ടുകൊട്ടാരമായിലെ?
വാർദിക്യം വരുമ്പോൽ ആർക്കും വേണ്ടാതാകുമോ?
നിങ്ങൽക്കു വേണ്ടി ഉദരം തന്നതല്ലേ ഞാൻ?
ഈ അമ്മ നിങ്ങൽക്കൊരു ഭാരമായോ?
നാളെ, നിങ്ങൽക്കും ഈ വിധി വരും
എന്നോർത്ത് അതിയായ ദുഃഖമുണ്ട്.
എന്നെ ഓർത്തു എന്നിക്ക് ദുഃഖമില്ലാ
നിങ്ങളെ ഓർത്തു ഞാൻ ദുഃഖിക്കുന്നു, മക്കളെ.
Not connected : |