ഏകാന്ത താരകo
ഏകാന്തമാം പകലിരവുകളിൽ
നാടകങ്ങൾ ആടും കോമരവലയത്തിനുള്ളിൽ
മൂകമാം നിമിഷാർത്ഥങ്ങൾ കൊഴിഞ്ഞിടുന്നു
ഒരു നേർത്ത ഗദ്ഗദമായി...
പല വർണ്ണ വരകൾ തെളിയുന്നു മായുന്നു
ഒരു ഛായാച്ചിത്രത്തിൻ അതിരുകൾ പോലെ
നേർത്തു പോകും വരകളിൽ എവിടെയോ
ഒരു സ്വപ്നചിത്രം ഇരിപ്പു...
ഞെട്ടറ്റു വീഴുന്ന മിഴിനീർ കുമിളകൾ
വർണ്ണങ്ങൾ പടർത്തിയൊരു
നിശ്ചല ചിത്രം...
വിഹ്വലമാം ചിന്തകളിൽ എരിയുന്ന കനലുകൾ
ഒരു തീ ജ്വാല ആകാൻ കൊതിപ്പു
തെളിയുന്നതെല്ലാം നുറുങ്ങുവെട്ടങ്ങൾ
ക്ഷണികമാം പ്രകാശവലയങ്ങൾ
ഇരുൾ വീണ വഴിയിലെ ഏകാന്ത യാത്രയിൽ
അറിയാതെ തേടുന്നു
പ്രകാശം പരത്തുമൊരു ചന്ദ്രനിലാവിനെ
ദിശ കാട്ടുമൊരു ഏകാന്ത താരകത്തെ...
Not connected : |