അച്ഛനെയാണെനിക്കിഷ്ടം - മലയാളകവിതകള്‍

അച്ഛനെയാണെനിക്കിഷ്ടം 

സ്നേഹമാണെൻ അച്ഛൻ സ്വാന്തനമാണെൻ അച്ഛൻ
അറിയുന്നു ഞാൻ ആ മനസ്സിന്റെ വ്യാപ്തിയെ!!!!
പിഞ്ചുവിരൽ പിടിച്ചു എന്നെ നടക്കാൻ പഠിപ്പിച്ചു
വീഴുവാൻ നേരം തുണയായി കരങ്ങളാൽ
താരാട്ടിൻ ശീലുകൾ പാടി ഉറക്കുമ്പോൾ
കാണുന്നു ആ ചേദസ്സിൽ നന്മതൻ മലരുകൾ
നിറയുന്നു എൻ അകതാരിൽ വെണ്ണിലാവ് പോൽ
അച്ഛൻ നല്കീടും ലാളനകളാം സ്നേഹാമൃതം
നെറ്റിയിൽ ലോലമായി തലോടുമാ കരങ്ങളിൽ
സ്നേഹവായ്പിന്റെ തപം അറിഞ്ഞു ഞാൻ
കദനത്തിന് രാഗപേറും മിഴികൾ നനയുമ്പോൾ
സ്വാന്തനമായി തലോടലായി അച്ഛനുണ്ട് എന്നരികിൽ
സ്നേഹവാത്സല്യങ്ങൾ എപ്പോഴും ഉണരുമാ ചേദസ്സിൽ
കോപാഗ്നി എങ്ങുമേ കണ്ടീല ഞാൻ ആ നേത്രങ്ങളിൽ
അറിവിന് ആദ്യാക്ഷരങ്ങൾ പകരന്നതോ എൻ അച്ഛൻ
ഇരുൾ വീണ എൻ മാനസത്തിൽ നിറവായി എൻ അച്ഛൻ
വടിയാൽ കളിയാലേ കണ്ണുരുട്ടുമ്പോഴും
വാത്സല്യ തിരകൾ ആർത്തിരുമ്പും ആ നെഞ്ചകത്തിൽ
സ്നേഹത്തിന് കടലായി മാറുമാ ആ ഉള്ളത്തിൽ
വിദ്വേഷത്തിന് കനലുകൾ എരിഞ്ഞീടില്ല ഒരിക്കലും
സംശയ നിവാരണത്തിനായി അച്ഛനുണ്ട്എന്നരികിൽ
അച്ഛനെന്ന മാർഗ്ഗദീപത്തിന് ശോഭ തെളിയട്ടെ എന്നുമെന്നും
ഒരു മാത്ര ആ പാദം ഗ്രഹിച്ചാൽ തന്നെ
അറിയുന്നു ഞാൻ എൻ ചിത്തത്തിന് ആനന്ദം
ആരെല്ലാം കുട്ടിനുണ്ടെന്നരിക്കലും
അച്ഛനെ ശ്രേഷ്ഠനായി കാണുന്ന പുത്രനാണ് ഞാൻ
നന്മയും തിന്മയും ഒരിക്കലും യോജിക്കില്ല
എന്ന് പഠിപ്പിച്ചതും എൻ അച്ഛനല്ലയോ!
കണ്ണിനു ഉൾക്കാഴ്ചയും ഹൃദയവിശാലതയും
ജീവിതത്തിൽ പകർന്നതും എൻ അച്ഛനല്ലയോ!
ജീവിതയാഥാർഥ്യങ്ങൾ അറിവായി കാണുമാഅച്ഛന്റെ
പുത്രനായി പിറന്നതിൽ കൃതാർത്ഥനാണ് ഇന്നു ഞാൻ!
മാതാപിതാ ഗുരു ദൈവം അതല്ലോ
നിത്യ സത്യം ഈ ഭൂമിയിൽ ….
ഭാഗ്യവാൻ ഞാൻ ഈ അച്ഛന്റെ പുത്രനായി പിറന്നതിൽ
ഇനിയുമൊരു ജൻമം ഇനിക്കുണ്ടീടുകിൽ
ഈ അച്ഛന്റെ മകനായി പിറക്കുവാൻ നിനയ്ക്കുന്നു ഞാൻ
സ്നേഹമാണെൻ അച്ഛൻ സ്വാന്തനമാണെൻ അച്ഛൻ
അറിയുന്നു ഞാൻ ആ മനസ്സിന്റെ വ്യാപ്തിയെ!!!!


up
0
dowm

രചിച്ചത്:രാജേന്ദ്രൻ
തീയതി:07-05-2017 05:10:50 PM
Added by :RAJENDRAN
വീക്ഷണം:247
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :