Agola vipani
സന്യാസിമാർ കച്ചവടം നടത്തുമ്പോൾ
വനങ്ങൾ വേണ്ട, വാല്മീകങ്ങൾവേണ്ട,
തപസ്സിന്നു മാർക്കറ്റ് തരംഗങ്ങളിൽ.
സത്യമിന്നുവില്പനച്ചരക്കായി
സ്വർഗത്തിലേക്ക് നറുക്കെടുപ്പുണ്ട്,
സ്വർഗ്ഗവാതിലിലേക്കു ടിക്കറ്റെടുക്കണം
കവിയുടുപ്പിച്ചു സത്യം മറക്കുന്നു,
അന്ധകാരത്തിനായുധം കൊടുത്തു
സത്യത്തെ കാശിയിലേക്കയക്കുന്നു,
അഹംകാരത്തിനു ചിറകുമുളപ്പിക്കാൻ
കാമധേനുവിനെ കരുവാക്കുന്നു
ഇരുകാലികളെ നാല്കാലികളാക്കാൻ .
അധികാരത്തിന്റെ നഗ്നത മറക്കാൻ
മൃഗസങ്കല്പങ്ങളെ ന്യായീകരിച്ചു
മനുഷ്യനെ ബലിയാടാക്കുന്നു.
മൃഗത്തിനു ശവപെട്ടിയും
മനുഷ്യനു തഴപ്പായും
ശവസംസ്കാരത്തിന്.
Not connected : |