സ്ഥലത്തെ  മാന്യന്റെ മുഖം  - തത്ത്വചിന്തകവിതകള്‍

സ്ഥലത്തെ മാന്യന്റെ മുഖം  

അയാൾ തികഞ്ഞ വിശ്വാസിയെന്നു പറഞ്ഞു
ആഗോള കച്ചവടക്കാരനെന്നു പറഞ്ഞു
നാലാളറിയുമെന്നു പറഞ്ഞു
എല്ലാവരുംഇഷ്ടപ്പെടുമെന്നു പറഞ്ഞു

അകം പൊള്ളയെന്നതുപോലെ
ഒടുവിൽ പാപ്പരത്തമറിയാൻ
അധികനാളെടുത്തില്ല
അമേരിക്കയിൽ നിന്നാരോ കൊടുത്ത
ചില്ലറയിട്ടു കളിക്കുകയായിരുന്നു.
മുഖമറിഞ്ഞാലും മുറിയാതെ സംസാരിച്ചാലും
മുറിയുള്ള ഒരുവന്റെ മാന്യതയറിയാൻ പ്രയാസം,
നാലഞ്ചു ദിനങ്ങൾ കഴിഞ്ഞു നല്ലവനായ മാന്യനെ
കഞ്ചാവും മയക്കുമരുന്നുംമത്സരിച്ചു വിറ്റതിനു
ലക്ഷങ്ങളുടെ ജാമ്യത്തിൽ വിട്ടെന്നു കേട്ടു.









up
0
dowm

രചിച്ചത്:മോഹൻ,
തീയതി:08-05-2017 08:30:04 PM
Added by :Mohanpillai
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :