കടൽ, - തത്ത്വചിന്തകവിതകള്‍

കടൽ, 

ഉപ്പിൽ കുളിപ്പിച്ചും
ഉപ്പിൽ കുടിപ്പിച്ചും
ഭയങ്ങൾ വിതച്ചും,
ഭവ്യതയില്ലാതെ
കടലിന്റെ ശക്തി
മനുഷ്യന്റെശക്തി.

നാശങ്ങളുണ്ടങ്കിലും.
നന്മകളെമറക്കാതെ
കടലിനെ തഴുകും.
മനുഷ്യൻ വിശക്കാതെ
തള്ളി നീക്കി ദിവസങ്ങൾ,
മനുഷ്യന്റെ വലയിൽ കടലും
കടലിന്റെ വലയിൽ മനുഷ്യനും
ഒരിക്കലും പിരിയാത്ത
പകയുള്ള ബന്ധുക്കൾ.

മെരുക്കാനാവാതെ
കുറ്റം പറയാനാവാതെ
കുടിലെടുത്തിട്ടും
ജീവനെടുത്തിട്ടും
ഉയർത്തെഴുനേൽക്കുന്ന
ഓളവും തീരവും
എന്നും ശുഭപ്രതീക്ഷ.






up
0
dowm

രചിച്ചത്:മോഹൻ,
തീയതി:09-05-2017 08:28:54 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :