പഴമയുടെ മണമാണെൻ ബാല്യം
പൊൻകതിരിൻ നിറവാർന്ന
സായന ഭംഗിയിൽ വള്ളി
ഊഞ്ഞാൽ നിറഞ്ഞാമരകൊമ്പിൽ
പുളി മാങ്ങ തൻ
രുചിയാണൻ്റെ ബാല്യം
പഞ്ഞി പൂക്കൾ വിരിയുന്ന
പാട അരികിൽ പനിനീർ
കുളിർ ചോലയിൽ സ്വർ്ണ
മീനുകൾ തിരയുന്ന
ഒരു സന്ന്യസി അരയന്ന
മായിരുന്നെൻ്റെ ബാല്യം
നിശയെ കണ്ടു വിരിയുന്ന
ചന്ദ്രനെ പോലെ കൂടെ വിരിയുന്ന
കുട കൂണുകൾ കണ്ടൻ്റെ ബാല്യം
ചതിപ്പു തലയിലെ നീല താമരയെ
കണ്ടു ഒരു വണ്ടുപോൽ
കൊതിച്ചെൻ്റെ ബാല്യം
മണ്ണായി നിറഞ്ഞ ആ
പുൽകൊടിതുമ്പിൻ്റെ പൂ ഇതൾ
തൊട്ടെൻ്റെ ബാല്യം
പുസ്തകതാളിലെ മയിൽ പീലി
കുഞ്ഞിന് ഒരു മര തണലായി
എൻ്റെ ബാല്യം
Not connected : |