ഹിമം
പുകാമഞ്ഞ് പോലെ ഉരുണ്ടു കൂടിയ
കാർമേഘങ്ങളെ തൊട്ടു തലോടി
ഹിമത്തെ പുതപ്പിച്ചു നിൽക്കുന്ന മേഘ പടലങ്ങൾ
വര കുറി അണിഞ്ഞ മഴവിൽ വർണങ്ങൾ.
മേഘങ്ങൾ മഴ ചൊരിയിക്കുവാൻ തുടങ്ങി
ആകാശ നാദം മുഴക്കി,
മിന്നലുകാൾ ഭൂതലത്തിൽ പ്രകാശം കോടുത്തു.
ഭൂമി കുലുങ്ങുവാൻ തുടങ്ങി!
അസ്ത്രങ്ങൾ പരക്കെ പറന്നു.
ഹിമം ഉരുകി ഒഴുകി.
ഹിമ പർവത ശിഖരങ്ങളിലേക്കു
അലയടിക്കുന്ന സമുദ്രങ്ങളേ വാരി പുണർന്നു നിൽക്കുന്നു
മഞ്ഞ് പാളികാൾ നൃത്തം ആടുന്നു
പവിഴ മുത്തുകൽ പോലെ ഉരുണ്ടു ഉരുണ്ടു വീഴുന്ന
നീർ മുത്തുകൽ കണ്ണുകളെ കോതിപ്പിക്കുന്നു.
മേഘങ്ങളും, വർണങ്ങളും, പർവ്വതങ്ങളും,
മഴയും കാറ്റും ഒന്നായി ചേർന്നു.
ഓരോ മഴത്തുളിയും കൈക്കുംബിളിൽ
ചേർത്തുവെക്കുവാൻ നമുക്കു ആകട്ടെ.
Not connected : |