അക്ഷയ തൃതീയ - മലയാളകവിതകള്‍

അക്ഷയ തൃതീയ 

കച്ചവടക്കണ്ണില്‍,
നക്ഷത്രങ്ങള്‍,
കറങ്ങുകയും,
ഉദിക്കുകയും ചെയ്യുന്നു
ഗ്രഹനില തെറ്റിയ
തൂശനിലയില്‍
ചോറു വിളമ്പാനില്ലെങ്കിലും
ഊണ് വയറു നിറക്കുന്നു
എണ്ണിയെണ്ണി തിട്ടപ്പെടുത്തിയ
അടയാളങ്ങള്‍
എരി‍ഞ്ഞടങ്ങിയ വിളക്കില്‍
വെളിച്ചം തപ്പുകയാണ്
എവിടെയും
ക്ലാവു പിടിച്ച പരസ്യങ്ങള്‍
ഇന്നു വാങ്ങണം
എങ്കിലാണത്രേ ഐശ്വര്യം
അക്ഷയതൃതീയ
വാങ്ങുന്നവന് മാത്രം
അപ്പോള്‍ വില്‍ക്കുന്നവന്
ഐശ്വര്യം വേണ്ടത്രേ.


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:08-06-2017 04:11:40 PM
Added by :Arif Thanalottu
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :