കവി - മലയാളകവിതകള്‍

കവി 

വാക്ക് തിളച്ചു മറിയുന്ന
വേവു കലത്തിൽ നിന്നും
പാകത്തിന് വേവു നോക്കി
വാർത്തെടുക്കുന്ന സൂത്രകൻ
തിളച്ചു തൂവി അടുപ്പിലായാലും
കാലത്തിന്റെ തീ നാളങ്ങളെ
കെട്ടുപോവാതിരിക്കുവാൻ
കണ്ണുനട്ടിരിക്കുന്ന ജാഗ്രത
നീരാവിയാകുന്ന ചിന്തകളെ
വീണ്ടും തണുപ്പിച്ച്
ചിന്തയുടെ ഉറവയാക്കുന്ന
പൊള്ളുന്ന കാൽപ്പനികതകൾ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:08-06-2017 04:25:48 PM
Added by :Arif Thanalottu
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :