കടലിന്റെ snob ham
വെള്ളത്തിൽ ജനിച്ചു
വെള്ളത്തിൽനിന്നും
കരകയറിയവർ നാം.
കടലിലെ ചൂടും രസങ്ങളും
വല്ലാതെ വമിച്ചപ്പോൾ
കര കയറി പിന്മുറക്കാർ.
കടലിന്റെ നിലനിൽപ്
പ്ലാസ്റ്റിക്കിൽ കുഴയുന്നു
മനുഷ്യനറിയാതെ.
അതിപോഷകത്താൽ
അമിതവളർച്ചയാണ്
കടൽത്തീരങ്ങളിൽ.
കരയുടെ സംസ്‍കാരം.
കടലെടുക്കുന്ന കാലം
കാലത്തിൻ അവസ്ഥയിൽ.
കടലിലെ വിഷം
കഴുകി കളയാൻ
കഴിയാതെ കരക്കാർ.
ഖരങ്ങളെല്ലാം
ദ്രവങ്ങളാക്കി,
കടലിലെത്തിക്കും
മലക്കും മണ്ണിനും
പുഴയ്ക്കും ഒഴുക്കിനു-
നിയന്ത്രണമില്ലാതെ.
Not connected : |