മര(പഴ)ങ്കഥകൾ
ഓരോ മരങ്ങളും പറയും
ഒരായിരം കഥകൾ
ചില്ലയിൽ കൂടു കൂട്ടിയ
ചില ചിലപ്പക്ഷികളുടെ
താഴെ തണൽ തേടിയ
ഉഷ്ണക്കൊടുങ്കാറ്റിന്റെ
ആഴത്തിൽ ജലം തേടി -
പ്പടർന്ന വേരുകളുടെ
തളിരിൽ തലോടി
പൂക്കാലം സമ്മാനിച്ച
പ്രണയ വസന്തത്തിന്റെ
തണലും തണുപ്പുമകറ്റിയ
ശിശിരത്തിൻ കുസൃതിയുടെ
കാലത്തിന്റെ കൈക്കരുത്തിൽ
ഉതിർന്നു പോയ കായ്കളുടെ
നാളേക്കു നമുക്ക്
ജീവനേകിയ വായുവിന്റെ
ആകാശത്തെ ശൂന്യതയിൽ നിന്നും
മഴത്തുള്ളികളിറ്റു വീഴിച്ചതിന്റെ
അങ്ങിനെ പറഞ്ഞാൽ തീരാത്ത
ഒരായിരം കഥകൾ
മരങ്ങളുടെ കഥകൾ
കോടാലി കൈകൊണ്ട് ചാവരുത്
നമ്മളുടെ മക്കളും, അവരുടെ മക്കളും
പിന്നെയേറെ തലമുറകളും
ഈ കഥകൾക്ക് കാതോർക്കുന്നുണ്ട് .
Not connected : |