മൗന മുറിവുകൾ - മലയാളകവിതകള്‍

മൗന മുറിവുകൾ 



ചിലപ്പോൾ അങ്ങിനെയാണ്
മൗനങ്ങൾ വല്ലാതെ മുറിവാകും
എന്തൊക്കെയോ പറയാനാണ്
കണ്ണടച്ചിരിക്കുന്നതെന്നറിയാം
പക്ഷെ നോക്കിക്കുഴഞ്ഞ കണ്ണുകൾ
പ്രതീക്ഷയുടെ ആകാശത്തായിരുന്നു

ചിന്തകൾ കുഴഞ്ഞു വീഴാതെ
ഒരു രാത്രിയും മരിക്കാറില്ല
നിലാവു പുഞ്ചിരിക്കുന്ന പോലെ
തെളിമയുള്ള സ്വപ്നങ്ങളിൽ
നിന്റെ നിറം തിരയുമ്പോൾ

മഴവില്ലു പോലെ ഏഴഴകുമായ്
മതിലുകളില്ലാത്ത ബന്ധങ്ങളെ
പുണർന്നല്ലാതെ സൂര്യനു പോലും
അസ്തമിച്ചണയുവാനാകില്ല നിത്യം

മുറിവേകിയ മൗനത്തിനാഴങ്ങളിൽ
നീ നിത്യവാസിയല്ലെന്നെനിക്കറിയാം
എങ്കിലും മുറിപ്പാടുകളിലിപ്പോഴും
ചോര പൊടിയുന്നുണ്ട് നിലക്കാതെ

.....................................................


up
1
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:18-06-2017 09:21:36 PM
Added by :Arif Thanalottu
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :