ഗർവിൻകിരണം  - മലയാളകവിതകള്‍

ഗർവിൻകിരണം  

എൻവീഥിയിൽ എന്നരികിലൂടെ നീ
നടന്നടുത്തപ്പോൾ അറിഞ്ഞുകൊണ്ട്
ഒരുപുഞ്ചിരി നിനക്കായ് ഞാൻ നൽകി
വഴി അരികിലെ മാലിന്യ കൂമ്പാരത്തെ നോക്കി
എന്നെ അറിയാത്തപോലെ നീ നടന്നകന്നു
എൻ ഹൃദയത്തിൻധമനികൾ പിടഞ്ഞിരുന്നു
കണ്ണുകൾ ഞാൻ അറിയാതെ നനഞ്ഞിരുന്നു
അല്ല്യോ കുട്ടി ഏക വർഷവും എന്നിലെ
സരസോതി കടാക്ഷവും നിനക്കായ് ഞാൻ പകർന്നു തന്നിലേ
എന്നിട്ടും എന്നെ അറിയാത്തപോലെ നീ നടന്നകന്നില്ലേ
ഓജസും തേജസും നിറഞ്ഞ ആചാര്യ തൻ സ്നേഹം
നീ അറിയുന്നില്ലെങ്കിൽ
വർധക്യം ബാധിച്ച നരൻ ആ പാതയിൽ
വീണുപോയിരുന്നെകിൽ അവനെ നീ
അറിയാത്തപോൾ ചവിട്ടി നടന്നകന്നേനെ
നിൻ ഹൃദയത്തിലോ നേത്രപടലത്തിലോ
ഗർവിൻ തിമിരം പടർന്നത് .
നിന്നെ തിരുത്താൻ എനിക്കാവില്ല കുട്ടീ
നിൻ ബാഹിയമാം സവ്ന്ദര്യത്തിൽ നീ
നിന്നെ തന്നെ മറന്നിടുന്നു
യിന്നു ഞാൻ എൻ രെക്ഷകനോട് യാചിക്കുന്നു നീ തൻ
വീഥിയിൽ ഞാനോ എന്റെ നിഴലോ ഒരിക്കലും പതിച്ചിടരുതേ
അത്രമേൽ എ ഗർവിൻകിരണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു .


up
0
dowm

രചിച്ചത്:രാജലക്ഷ്മി സ്
തീയതി:22-06-2017 10:45:27 AM
Added by :RAJALAKSHMI S
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :