ഔഷധം - മലയാളകവിതകള്‍

ഔഷധം 


അറിയില്ലകാവ്യമതിലറിയുന്ന
രാഗമതിലെരിയുന്ന ജീവിത
ചിന്താഗ്നിയും..

സൂവർണബിംബമതിൽ
സ്വപ്നീയ കുളിരില്ല
ഹ്യദയത്തിലിരമ്പുന്ന
സംഹാരതാണ്ഡവം....

ഓരോരോചിത്രങ്ങൾ
ഓർമ്മ തൻ കൂടുകൾ
കൈവിട്ട മനസിന്റെ
വിഭ്രാന്തിയോ..

അതിനെയതിസ്നേഹിച്ചൊ-
രരിപ്രാവിന്റെയന്തർ
പ്രഭാവമോ?ഹ്യദ്താപമോ?..

ഭൂതായനങ്ങൾ തൻ നൊമ്പരം
സന്തോഷസന്താപമെല്ലാം
പൊലിഞ്ഞീടവെ

പുതിയ ജന്മത്തിന്റെ
പഴയ മണ്‍പാവയെ
സ്നേഹിക്കവെ..

താളം തെറ്റിയുഴലും
മനസിന്റെ സംഗീതം
നേർത്തതായ് പോവതറിയെ

അതിനൊപ്പമാ കൈത്തിരി
നാളവും പോവതേതൊ-
രനശ്വരതയിൽ,നശ്വരതയിൽ?

ഉരുകിത്തിളയ്ക്കുന്ന ജീവന്റെ
ധാരയിൽ വീണ്ടും വിടരുന്ന
സർഗചൈതന്യം

ആനന്തകടൽകടഞ്ഞടുത്ത-
തിരറ്റദുഖത്തിനൌഷധ
മാകുന്നമ്യതം.........

അറിയാത്തരാഗത്തിലു
മലിഞ്ഞറിയുന്നനുപമാനു-
ഭൂതിയന്നും കുളിർമഴയാക്കുന്നൂ
അന്തരാഗ്നിക്കതിൽ
ജീവപൂർണിമാബിന്ദു തിരയുന്നൂ..
മാനവമാനസയാത്രയിൽ
സഹയാത്രിയാം സർഗൌഷധം...


up
0
dowm

രചിച്ചത്:ambili
തീയതി:25-06-2017 12:25:36 PM
Added by :Ambili sunil
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :