വസന്തമായിരുന്നൂ....
പറയാതെ മാഞ്ഞ വസന്തമേ
നീയൊരു പാരിജാതമലർ തന്നിരുന്നൂ..
പകലുകൾ നിന്നിൽ കൂടുകൂട്ടീ
കുഞ്ഞുപക്ഷികളായ് ഞങ്ങൾ നിന്നിലത്തി....
ഏതോ സുഗന്ധമെന്നന്തർരാഗത്തിന്റെ
നാദതരംഗമായ് വീണ്ടുമെത്തീ...
സൂവർണ നൂലിഴയെന്തിനോ മീട്ടി
വിരൽതുമ്പിൽ കവിത കുറിച്ചുതന്നൂ..
ഏതോ നിശാഗന്ധിയടർന്നുവീണ
ഇടവഴിത്താഴയിൽ കണ്ടുമുട്ടീ..
വീണ്ടുമേതോ സ്നേഹം വന്നത്തിനോക്കീ..
നമ്മളിൽ ഏതോ വസന്തം കൂടുകൂട്ടീ...
പറയാതെ മാഞ്ഞ വസന്തമേ നീ വീണ്ടും
പാരിജാതമലരിൽ വിരിഞ്ഞുവന്നൂ.....
Not connected : |