കർക്കിടകവാവ്‌ - തത്ത്വചിന്തകവിതകള്‍

കർക്കിടകവാവ്‌ 

കർക്കിടകവാവ്‌
മഴയാർത്തു പെയ്യുന്നു
മനസിലോ പെയ്തോഴിന്ന് ഒരു കണ്ണുനീർ പുഴ
ഇനി ഏതു നദിതടത്തിലാണ് ഞാൻ നിനക്കായി
ബലി ചോറ് നല്കേടത്തു
വിടും ഒരു കാർത്തിടകവാവ് വരികയായി
'അമ്മ തൻ സ്നേഹം തന്ന് നീ എന്നിൽ നിന്നും മറഞ്ഞത്തേതിന്
ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു മുൻപിൽ നിശപ്തയായി
നിൽപ് ഞാൻ നിൻ ഓർമ്മകൾ തഴുകി ഉറക്കും എൻ നിശകൾ ആയി
നിൻ കാര്കുന്തലും
ആ പുഞ്ചിരിച്ചും മാച്ചുകളയാൻ
മനസിനെ ശാസിച്ചു മടുത്തു ഞാൻ
നിന്റെ ചേതന അറ്റ ശരീരവും
ആ ആദരവും
ഒരു പേടി സ്വപ്നമായി
എങ്കിലും നിന്നെ ഞാൻ ഓർക്കാതെ ഓർത്തുപോകുന്നു
ഇ കാർത്തിടകനാലിൽ
ഏതോ പുഴതീർത്തിരുന്നു ഞാൻ
നിനക്കായി ബലിച്ചോറു ഉരുട്ടുന്നു


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:04-07-2017 07:03:41 AM
Added by :Suvarna Aneesh
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :