വികസനം  - മലയാളകവിതകള്‍

വികസനം  

ഒരു തുളിത്തെളിനീരിനായി ദാഹിച്ച
കുഞ്ഞിന് നാം നൽകുമീ വിഷമുള്ള
കോള അല്ലയോ സ്നേഹം....
കാവും കാടും വെട്ടിനിരത്തി
നാം പണിത കോൺക്രീറ്റ് കാടുകൾ
അല്ലയോ വികസനം..
ചീഞ്ഞതും അളിഞ്ഞതും വാരിവിതറി നാം
നാട് നശിപ്പിച്ചത് അല്ലയോ സാമൂഹികപ്രതിബദ്ദത..
വികസനം മൂത്ത് നാം വെട്ടിയറിഞ്ഞ മരത്തിന്റെ
ഇല്ലാത്തണലിൽ നാം നിന്നത് അല്ലയോ കുളിർമ..
ഇനി നാം ഈ ഭൂമിക്കായി ചെയ്തിടേണ്ടത് ഒന്നുമാത്രം
വർണശബളമായ കുപ്പികളിൽ നാം വിറ്റ തെളിനീരുപോലെ
അതിലും മനോഹരമായി നാം വിറ്റിടണം ശുദ്ധവായുവും..
വായുവിലാലോകത്ത് ഞങ്ങൾ മത്സരിച്ചു വേടിച്ചിടും
നിലനിൽപ്പിനായുള്ള പ്രാണൻ..
അന്ന് നാം ഓർത്തിടും കാവും കാടും വെട്ടി നാം നേടിയ
പണക്കിഴികൾ ഒരുനേരത്തെ പ്രാണവായുവിനായി
തികഞ്ഞില്ലലോ എന്ന്...


up
0
dowm

രചിച്ചത്:സനിൽ THACHILLATH
തീയതി:04-07-2017 11:16:11 AM
Added by :Sanil Thachillath
വീക്ഷണം:507
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :