ചില ഇന്നലെകൾ  - പ്രണയകവിതകള്‍

ചില ഇന്നലെകൾ  

നാളെ എന്നത് നമ്മൾ കണ്ട സ്വപ്നവും
ഇന്നലെ എന്നത് കഴിഞ്ഞ യാഥാർഥ്യവും,
ഇതിൽ എപ്പോഴാണ് നി എന്റെയാണ് എന്ന് പറഞ്ഞത്.
നമ്മൾ കണ്ട സ്വപ്നം, അതിനു അർത്ഥമില്ല
നഷ്ടപ്രണയത്തിനും അർഥം കുറവാണു
യാഥാർത്യത്തിനോ ഒരുപാടു അർത്ഥവും
നിന്നിലൂടെ കടന്നുപോയ ദിനങ്ങൾ അവ
ഗതകാല സ്മരണകൾ എന്ന് അറിയപ്പെട്ടു.
ഇന്നെപ്പോഴോ ജീവിക്കാൻ പഠിച്ചുതുടങ്ങി.
അടുത്തജന്മം , അത് നമ്മൾ കണ്ട സ്വപ്നം ആവട്ടെ...


up
0
dowm

രചിച്ചത്:പ്രതാപ് കെ
തീയതി:07-07-2017 11:38:27 PM
Added by :Prathap k
വീക്ഷണം:605
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :