ഒറ്റയാൻ  - ഇതരഎഴുത്തുകള്‍

ഒറ്റയാൻ  

ഒറ്റയ്ക്കിരിക്കുന്ന നേരത്തുഞാനെൻറ്റെ
ഉറ്റവരെക്കുറിച്ചോർക്കും
ഒറ്റയാനെന്ന വിളിപ്പേരെനിക്കേകി
തെറ്റുധരിപ്പിച്ചതോർക്കും
പെറ്റമ്മയെക്കുറിച്ചോർമ്മയില്ലെങ്കിലും
പോറ്റമ്മയുണ്ടായിരിക്കാം
ഇത്തിരി വറ്റെനിക്കേകിയോരായിവി-
ടൊത്തിരിപ്പേരില്ലയെന്നാൽ
കുത്തുവാക്കേറിനാലെന്നെതളർത്തിയോർ
കുത്തുവാനായുധം രാകി മിനുക്കിയോർ
നാവിനെല്ലില്ലാത്ത നാട്ടുകാർ നന്മതൻ
നാരായവേരറുത്തെങ്ങോകളഞ്ഞവർ
ചുറ്റിനുമാർത്തു വിളി"ച്ചിവൻ'പേപ്പട്ടി '
ചുറ്റിത്തിരിയാതടിച്ചുകൊന്നേക്കുക !"
ഓടിത്തളർന്ന ഞാനേതോ മരച്ചോട്ടിൽ
വാടിക്കൊഴിഞ്ഞ പൂപോലെ കിടക്കവേ
പുതുമഴത്തുള്ളികൾഎന്നിൽ പതിച്ചുഞാൻ
പുതിയൊരാളായ്മാറിയപ്പോൾ
പുത്തനുണർവോടെ മുട്ടിത്തുറന്നുഞാൻ
പുതിയ മേച്ചിൽപുറംനേടി
കോട്ടങ്ങളൊക്കെ പ്രയത്നിച്ചു നേടിയ
നേട്ടങ്ങളാലെ മറച്ചുവച്ചു
ചുറ്റിനുമാളുംഅരങ്ങുമുണ്ടെങ്കിലും
തെറ്റുകൾക്കിന്നുഞാൻ ജന്മി
ഒറ്റയ്ക്കിരിക്കുന്ന നേരത്തു ഞാനെൻറ്റെ
തെറ്റുകളെക്കുറിച്ചോർക്കും
തെറ്റും ശരിയും തിരിച്ചു തരാൻ എനി-
ക്കുറ്റവരാരുമില്ലല്ലോ !


up
3
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:11-07-2017 03:07:28 PM
Added by :vtsadanandan
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :