ഒരു ദിനം  - തത്ത്വചിന്തകവിതകള്‍

ഒരു ദിനം  

പകലിനൊരിട വേളയായ് രാവെത്തും
രവിനൊരിടവേളയായ്‌ പകലെത്തും
രാവും പകലും രണ്ടു വശങ്ങളായ്
ഒരുമയുള്ളൊരു ദിവസം പിറന്നു.
പകലിന്റെ സങ്കടം കേൾക്കാൻ രാവും
രാവിൻറെ സങ്കടം കേൾക്കാൻ പകലും.

സൂര്യന്റെ സൃഷ്ടികളെ വാഴ്ത്തുന്ന
ഭൂമിക്കു നിറങ്ങൾ പകർത്താൻ
ശിവശക്തിയുടെ ദാനമായ്
അർത്ഥ നാരീശ്വരനെ പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-07-2017 07:13:37 PM
Added by :Mohanpillai
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :